Malayalam lyrics
പ്രണയത്തോണിയുലഞ്ഞു ഞാനതില്‍ ഏകനായ് കരയറിയാതെ കയമറിയാതെ തുഴയെറിയാനറിയാതെ (പ്രണയത്തോണി...) അനുരാഗസരസ്സിലെ കടത്തുതോണി തുഴഞ്ഞെത്തി എന്തിനെന്നെ വിളിച്ചിരുത്തി മോഹമുള്‍ ചെടിയുള്ള മറുകരയില്‍ മാദകപ്പൂവാണെന്നു പറഞ്ഞതെന്തേ (പ്രണയത്തോണി...) സ്നേഹറാന്തല്‍ തിരി കത്തും ഹൃദയ തോണി നിലയില്ലാ കയത്തിലെ ചുഴിയിലാഴ്ത്തി കൊഞ്ചിക്കുഴഞ്ഞ നിന്നെ തിര കവര്‍ന്നു പുഞ്ചിരിപ്പൂ തന്നു നീ മറഞ്ഞതെന്തേ (പ്രണയത്തോണി...)
Song information
Lyricist: സോഹൻ റോയ്
Singer: മധു ബാലകൃഷ്ണൻ
Film/album: വെക്കേഷൻ
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: വെക്കേഷൻ
- Lyricist: സോഹൻ റോയ്