Malayalam lyrics
സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ പ്രിയ മാനസസന്ധ്യേ മുരളികയൂതും മോഹനിലാവില്‍ മണിയറ പുല്‍കും മദനയാമങ്ങളേ തിരയുകയാണോ ഹോഓ... സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ.. തിരയറിയാതെ വെണ്‍തിരയുടെ മനമറിയാതെ കരയറിയാതെ ഈ കരയുടെ നോവറിയാതെ വസന്തസന്ധ്യേ പോവുകയോ സുഗന്ധസന്ധ്യേ മായുകയോ ഉണര്‍ന്ന രാവില്‍ അലിഞ്ഞ മേഘം ഹൃദന്തരാഗം പാടുകയോ കരിമുകിലലയിടും കനവുകളില്‍ ചെറു കളിചിരി പറയുമീ കളകള കിളിമൊഴിയേ പാടുമോ.. (സാന്ദ്രസന്ധ്യേ...) നിനവറിയാതെ പൊനനിനവിന്‍ നിറമറിയാതെ കഥയറിയാതെ ഈ കഥയുടെ പൊരുളറിയാതെ അകന്ന സന്ധ്യേ അറിയുകയോ അണഞ്ഞ സന്ധ്യേ അലിയുകയോ പൊലിഞ്ഞ സൂര്യന്‍ മറഞ്ഞ വാനില്‍ അനന്തമായ് നീ അലയുകയോ കരിമഷിയലിയുമീ മിഴിയിണയില്‍ പുതു കനവുകള്‍ എഴുതുമെന്‍ കുനുകുനു കുറുമൊഴിയേ പോലുമോ.. (സാന്ദ്രസന്ധ്യേ...)
Song video
Song information
Music: കൈതപ്രം വിശ്വനാഥ്
Lyricist: സോഹൻ റോയ്
Singer: കെ ജെ യേശുദാസ്
Raaga: ശുദ്ധധന്യാസി
Film/album: വെക്കേഷൻ
Song video
Additional song details
Singer: കെ എസ് ചിത്ര
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: വെക്കേഷൻ
- Composer: കൈതപ്രം വിശ്വനാഥ്
- Lyricist: സോഹൻ റോയ്
- Singer: കെ എസ് ചിത്ര