Malayalam lyrics

വിരഹതംബുരു മീട്ടിയിരിക്കും

വിഷാദശില്പം ഞാന്‍

വിതുമ്പിയിറ്റും കണ്ണീര്‍ മുത്തില്‍

പ്രിയനെത്തേടും മീര

മീരാ...വിരഹിണി ഞാനീ മീര

(വിരഹ...)

മധു നുകരാതെ പറന്നു പോയൊരു

മധുപന്‍ നീയല്ലേ - പ്രിയ

മധുപന്‍ നീയല്ലേ

നിന്‍ സ്വരവീചിയില്‍

മയങ്ങി വീണോരാരാധികയല്ലേ

ഞാന്‍ നിന്‍ ആരാധികയല്ലേ 

വിരഹതംബുരു മീട്ടിയിരിക്കും

വിഷാദശില്പം ഞാന്‍ 

വസന്തമെഴുതിയ മലർവാടിയിലെ

കുസുമം ഞാനല്ലേ - ഋതു 

കുസുമം ഞാനല്ലേ

തളിരിതളിന്മേല്‍ ചമതയൊരുക്കാന്‍

മുനികുമാരന്‍ വരുമോ

ഇനിയെന്‍ മുനികുമാരന്‍ വരുമോ 

(വിരഹ...)

Song information

Lyricist: സോഹൻ റോയ്

Singer: മഞ്ജരി

Film/album: വെക്കേഷൻ

Explore this song