Malayalam lyrics
ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി... ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി... അണിയാരപ്പന്തലിനുള്ളിൽ അരിമാവിൻ കോലമിടാൻ തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാൻ ഈ കുഞ്ഞാംകിളി കൂവുന്നത് കുയിലിനറിയുമോ... [ഒരു ചിരികണ്ടാൽ] പൂവാലൻ കോഴി പുതു പൂഞ്ചാത്തൻ കോഴി... ചിറകാട്ടിക്കൂവേണം പുലരാൻ നേരം ഹോയ്... കുന്നുന്മേലാടും ചെറുകുന്നിൻമണിച്ചൂര്യൻ. ഉലയൂതി കാച്ചേണം ഉരുളിയിൽ എണ്ണ പരലുകൾ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം കുനുകുനെ പൊഴിയണ മഴയുടെ പാട്ടിൽ കൂത്താടും നേരം [ഒരു ചിരികണ്ടാൽ] കണ്ടില്ലാ കണ്ടാൽ കഥയേതോ ഏതാണോ കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളി വിയർത്താലോ കുറുവാലികാറ്റേ നീ കുറുകീയുണർത്തീലേ അമ്പിളിമാമനുദിക്കണരന്തിയിലാകാശം പോലെ എന്റെ കിനാവിനെ ഉമ്മയിൽമൂടണ പഞ്ചാരപ്രാവേ കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ട കാരിയം [ഒരു ചിരികണ്ടാൽ]
Song information
Music: ഇളയരാജ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: മഞ്ജരി
Film/album: പൊന്മുടിപ്പുഴയോരത്ത്
Explore this song
- Singer: മഞ്ജരി
- Film / album: പൊന്മുടിപ്പുഴയോരത്ത്
- Composer: ഇളയരാജ
- Lyricist: ഗിരീഷ് പുത്തഞ്ചേരി