Malayalam lyrics

നിറയൗവനത്തിന്റെ വെയിലസ്തമിക്കുന്നു

നിഴലായ് നീ മടങ്ങുന്നു

പിൻ വെയിൽ കതിരായ് നീ മടങ്ങുന്നു

തനിയേ...നീ തനിയേ...

തനിയേ നീ തനിയേ

(നിറയൗവനത്തിന്റെ...)

പാതി മറഞ്ഞ വസന്തത്തിനിതൾ

വാടിയ മർമ്മ വനസ്ഥലികളിൽ

ഇന്നാരെ തിരയുന്നു നീ

അതു നിൻ നിഴലാകാം

നീയറിയാത്തൊരു നിൻ മുഖമാവാം

നിൻ യൗവനമാവാം

നീയതു തിരയുന്നു വെറുതേ

തനിയേ നീ തനിയേ

(നിറയൗവനത്തിന്റെ...)

പാതിയറിഞ്ഞ സുഗന്ധത്തിൻ

അലമാല നിറഞ്ഞ തപസ്ഥലികളിൽ

ഇന്നെന്തേ തിരയുന്നു നീ

അതു നിൻ പൊരുളാവാം

നീയറിയാത്തൊരു നിൻ നിറവാകാം

നിൻ യൗവനമാവാം

നീയതു തിരയുന്നു വെറുതേ

തനിയേ നീ തനിയേ

(നിറയൗവനത്തിന്റെ...)

Song video

Watch on YouTube

Song information

Music: രമേഷ് നാരായൺ

Lyricist: പ്രഭാവർമ്മ

Singer: മധു ബാലകൃഷ്ണൻ

Film/album: ശീലാബതി

Explore this song