Malayalam lyrics

പാവകളി  പാവകളി

പകിടകളി  പകിടകളി

പത്തുപന്ത്രണ്ടാന കളി

ആനകളി...

ആനക്ക്  ചിറകു  വെച്ചാല്‍

പറക്കാന്‍  എന്ത്  രസം

പാവകളി  പകിടകളി

പത്തുപന്ത്രണ്ടാന കളി

ആനക്ക്  ചിറകു  വെച്ചാല്‍

പറക്കാന്‍  എന്ത്  രസം

പുതുമഴ  ചൊല്ലി  റിംജിം

കൂടെ  കരിയില  പാറി  ജിംബൂം

തുള്ളിക്കൊരുകുടം ഡും  ഡും

ഓലക്കാറ്റില്‍ കുടയും ഡം  ഡം

ഈ കൈയ്യ്   നിറയെ  മഴവെള്ളം

ആ കൈയ്യ്  നിറയെ  ഇറവെള്ളം

മഴയോ ....

മഴതുള്ളി  കിലുങ്ങുമ്പോള്‍  ഉള്ളില്‍  കിലുകിലുക്കം 

പാവകളി  പകിടകളി

പത്തു പന്ത്രണ്ടാന കളി

ആനക്ക്  ചിറകു  വെച്ചാല്‍

പറക്കാന്‍  എന്തു  രസം

കുതിരക്ക് കൊമ്പ് മുളച്ചു

വെള്ള മുയലിനും കൊമ്പ് കിളിർത്തു.. ആഹാ..

കൊക്കരെ കോഴി കുരച്ചു

പൂച്ചക്കുറിഞ്ഞിക്കു മീശ വളഞ്ഞു.. അയ്യയ്യേ..

കൊമ്പരെ കൊമ്പനോരമ്പാടി

തുമ്പിക്ക് വമ്പൻ കൂട്ടാളി

താലീ....

താലിക്കും തിടമ്പിനും  പൊൻപണം തട്ടിയൊരുക്കി 

പാവകളി  പകിടകളി

പത്തു പന്ത്രണ്ടാന കളി

ആനക്ക്  ചിറകു  വെച്ചാല്‍

പറക്കാന്‍  എന്ത്  രസം

Song video

Watch on YouTube

Song information

Music: രമേഷ് നാരായൺ

Lyricist: കൈതപ്രം

Singer: ജാസി ഗിഫ്റ്റ്

Film/album: മകൾക്ക്

Explore this song