Malayalam lyrics
ഉം..ഉം..ഉം ഓ..ഓ..ഓ യദുഹൃദയം അറിഞ്ഞീലൊന്നും വനമുരളി മൊഴിഞ്ഞീലൊന്നും യമുനേ....ആ..ആ.. നീ കേൾക്കാതെ രഹസ്യങ്ങളുണ്ടോ നീയുണർത്താതെ പ്രിയരാഗമുണ്ടോ എല്ലാം എല്ലാം അറിഞ്ഞും മനസ്സിന്റെ താളിൽ മറഞ്ഞോ നീ മയിൽ പീലി പോൽ മറഞ്ഞോ യദുഹൃദയം അറിഞ്ഞേനെല്ലാം വനമുരളി മൊഴിഞ്ഞേനെല്ലാം രാസ നിലാവിൽ വിടരാൻ വെമ്പി നീലാമ്പലിൻ കനവ് ആത്മാവിൽ നിൻ നിശ്വാസങ്ങൾ തൂവൽ തലോടലായ് അരമന തുറന്നു തന്നില്ലേ ഇടയൊനൊരതിർ വരമ്പില്ലേ അതിരെന്തിനീ മനമാകെയെൻ ഇടയന്റെ സ്വന്തമല്ലേ യദുഹൃദയം അറിഞ്ഞേനെല്ലാം വനമുരളി മൊഴിഞ്ഞേനെല്ലാം സ്വപ്നം കാണാൻ ആവില്ലല്ലോ ഞാൻ ഏകനാണെന്നും മുന്നിൽ വന്നാൽ മിന്നൽ പിണറായി വഴി മാറി പോവതെന്തേ പല കുറി പടി വരെ വന്നു കരളിലെ കിളിയതു പറഞ്ഞു ചിറകുള്ളൊരെൻ മോഹങ്ങളീ മുളം തണ്ടിനുള്ളിലൊതുങ്ങി (യദുഹൃദയം ...) -----------------------------------------------------------------------------
Song video
Song information
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: മധു ബാലകൃഷ്ണൻകെ എസ് ചിത്ര
Raaga: യമുനകല്യാണി
Film/album: രാപ്പകൽ
Explore this song
- Singer: മധു ബാലകൃഷ്ണൻകെ എസ് ചിത്ര
- Film / album: രാപ്പകൽ
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം