Malayalam lyrics
ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടിയാടി ഉറങ്ങു നീ ആകാശത്തൂഞ്ഞാലാടു നീ കാണാക്കിനാക്കണ്ടുറങ്ങു നീ [ചാഞ്ചാടി] അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം കൽക്കണ്ട കുന്നൊന്നു കാണായ് വരും കൽക്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം അമ്പിളി തമ്പ്രാന്റെ കോലോം കാണാം ആ കോലോത്തെത്തുമ്പോൾ അവിടെ എന്തൊരു രസമെന്നൊ പാൽക്കാവടിയുണ്ട് അരികെ പായസപ്പുഴയുണ്ട് അവിടെ കാത്തുകാത്തൊരമ്മയിരിപ്പുണ്ട് [ചാഞ്ചാടി] അമ്മ നടക്കുമ്പോൾ ആകാശ ചെമ്പൊന്നിൻ ചിലമ്പാകെ ചിലമ്പുന്ന പാദസ്വരം അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം ആ നക്ഷത്രക്കൂട്ടിൽ നിറയെ സ്നേഹപ്പൂങ്കിളികൾ കിളിപാടും പാട്ടിലൊരമ്മമനസ്സുണ്ട് [ചാഞ്ചാടി]
Song video
Song information
Music: രമേഷ് നാരായൺ
Lyricist: കൈതപ്രം
Singer: ഗായത്രി
Film/album: മകൾക്ക്
Song video
Additional song details
Singer: അദ്നൻ സമി
Explore this song
- Singer: ഗായത്രി
- Film / album: മകൾക്ക്
- Composer: രമേഷ് നാരായൺ
- Lyricist: കൈതപ്രം
- Singer: അദ്നൻ സമി