Malayalam lyrics
പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ പാടിപ്പാടിയുറക്കൂ സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ മുഗ്ദ്ധസൗന്ദര്യത്തെ ഉണര്‍ത്തരുതേ ആരും ഉണര്‍ത്തരുതേ (പാടുക സൈഗാള്‍ ) ആയിരത്തൊന്നു രാവില്‍ നീളും കഥകള്‍ പോലേ ഗായകാ നിര്‍ത്തരുതേ നിന്‍ ഗാനം നിന്‍ മന്ദ്രമധുരവിഷാദസ്വരങ്ങള്‍ പ്രാണ- തന്തികളേറ്റുവാങ്ങും സാന്ത്വനങ്ങള്‍ (പാടുക സൈഗള്‍ ) സ്നേഹസംഗമങ്ങള്‍ തന്‍ രോമഹര്‍ഷങ്ങള്‍, തമ്മില്‍ വേര്‍പെടുമാത്മാക്കള്‍ തന്‍ വേദനകള്‍ ജീവശാഖിയില്‍ ഋതുഭേതങ്ങളുണര്‍ത്തുമ്പോള്‍ നീയതില്‍ പാടൂ പാടൂ രാക്കുയിലേ (പാടുക സൈഗാള്‍ )
Song information
Music: ഉമ്പായി
Lyricist: ഒ എൻ വി കുറുപ്പ്
Singer: ഉമ്പായി
Film/album: പാടുക സൈഗാള്‍ പാടൂ
Explore this song
- Singer: ഉമ്പായി
- Film / album: പാടുക സൈഗാള്‍ പാടൂ
- Composer: ഉമ്പായി
- Lyricist: ഒ എൻ വി കുറുപ്പ്