Malayalam lyrics

നീൾമിഴികളോ നീളും പ്രിയതര

പ്രേമസന്ദേശപത്രങ്ങളോ

തേൻമുകുളമോ നീയാം ലതിക തൻ

സ്നേഹസന്ദേശലാവണ്യമോ

ഏകാകിയായ്  ജീവനിൽ

തൂകി നറുംപ്രണയാമൃതം

നീയെന്റെ സാന്ത്വനമായ്

(നീൾമിഴികളോ..)

പോയ ശാരദരാവുകളേ

മായുമോണനിലാവേ

പൊലിയാതെ ഓർമ്മയിൽ വന്നണയും

പൊന്നുഷഃസ്സഖിമാരേ

വീണപൂവുകളല്ല നിങ്ങൾ

നിറയുന്നുയിരിൽ നിങ്ങൾ

നിറവാർന്നിനിയുമെന്നും

(നീൾമിഴികളോ..)

ശാന്തസാഗരസീമയിൽ

സാന്ധ്യ താര മറഞ്ഞൂ

കതിർ മണി തേടിയെൻ പൊൻവയലിൽ

പാടിയ കിളിയും പോയ്

പോയ പൊൻവെയിൽ നാളങ്ങളേ

ഇനിയെൻ തിരിവിളക്കിൽ

എരിയാൻ തിരികേ വരൂ

(നീൾമിഴികളോ..)

Song information

Music: സബീഷ് ജോർജ്ജ്

Lyricist: ഒ എൻ വി കുറുപ്പ്

Film/album: ആയുർ രേഖ

Explore this song