Malayalam lyrics
നീലവെളിച്ചം നിലാമഴപെയ്യുന്ന ഭോജനശാലതന്‍ കോണില്‍ , കുയിലുകള്‍ പോല്‍ , ഇണക്കുയിലുകള്‍ പോല്‍ ഗസലുകള്‍ പാടുന്ന നിങ്ങളാരോ (നീലവെളിച്ചം ) പ്രേമിച്ചതെറ്റിനായ് സ്വര്‍ഗ്ഗം ശപിക്കയാല്‍ ഭൂമിയില്‍ വന്നവരോ? നിങ്ങള്‍ ഭൂമിയില്‍ വന്നവരോ? (൨) സ്വര്‍ഗ്ഗത്തിനജ്ഞാതമാം അനുരാഗത്തിന്‍ സൌഗന്ധികം തേടിവന്നവരോ?(൨) കുയിലുകള്‍ പോല്‍ , ഇണക്കുയിലുകള്‍ പോല്‍ ഗസലുകള്‍ പാടുന്ന നിങ്ങളാരോ (നീലവെളിച്ചം ) കൂട്ടിലെക്കുഞ്ഞിനായ് നെന്മണി തേടും കുഞ്ഞാറ്റക്കുരുവികളോ? നിങ്ങള്‍ കുഞ്ഞാറ്റക്കുരുവികളോ?(൨) ചൂടിമുഷിഞ്ഞതാം കസവുകുപ്പായത്തില്‍ മൂടിപ്പൊതിഞ്ഞതാം ദൈന്യങ്ങളോ? (൨) കുയിലുകള്‍ പോല്‍ , ഇണക്കുയിലുകള്‍ പോല്‍ ഗസലുകള്‍ പാടുന്ന നിങ്ങളാരോ (നീലവെളിച്ചം )
Song information
Music: ഉമ്പായി
Lyricist: ഒ എൻ വി കുറുപ്പ്
Singer: ഉമ്പായി
Film/album: പാടുക സൈഗാള്‍ പാടൂ
Explore this song
- Singer: ഉമ്പായി
- Film / album: പാടുക സൈഗാള്‍ പാടൂ
- Composer: ഉമ്പായി
- Lyricist: ഒ എൻ വി കുറുപ്പ്