Malayalam lyrics

നിദ്രതൻ വേദിയിൽ ആടിക്കളിച്ചെത്തും

നർത്തകിയാണീ സ്വപ്നം 

നഷ്ടബോധത്തിൻ ഉമിത്തീയിലെത്തും

ഇഷ്ടമനോഹര സ്വപ്നം...സ്വപ്നം 

നിദ്രതൻ വേദിയിൽ ആടിക്കളിച്ചെത്തും

നർത്തകിയാണീ സ്വപ്നം 

പ്രണയനാണയ പുറങ്ങളിലായി തിരിഞ്ഞിരുന്നവർ നമ്മൾ

മുഖമറിയാതെ മനമറിയാതെ മറഞ്ഞിരുന്നവർ നമ്മൾ -എന്നോ 

പിരിഞ്ഞുപോയവർ നമ്മൾ

നിദ്രതൻ വേദിയിൽ ആടിക്കളിച്ചെത്തും

നർത്തകിയാണീ സ്വപ്നം 

കളഞ്ഞുപോയാ കളിപ്പമ്പരമെൻ കരളിനുള്ളിൽ കറങ്ങുമ്പോൾ

കളമറിയാതെ കളിയറിയാതെ കരഞ്ഞുപോയവനീ ഞാൻ -എന്നും 

കരഞ്ഞുപോയവനീ ഞാൻ 

നിദ്രതൻ വേദിയിൽ ആടിക്കളിച്ചെത്തും

നർത്തകിയാണീ സ്വപ്നം 

നഷ്ടബോധത്തിൻ ഉമിത്തീയിലെത്തും

ഇഷ്ടമനോഹര സ്വപ്നം...സ്വപ്നം 

നിദ്രതൻ വേദിയിൽ ആടിക്കളിച്ചെത്തും

നർത്തകിയാണീ സ്വപ്നം

Song information

Lyricist: സോഹൻ റോയ്

Singer: മധു ബാലകൃഷ്ണൻ

Film/album: വെക്കേഷൻ

Explore this song