Malayalam lyrics

നൃത്ത കേളി നിലച്ചു
മുത്തണിമണ്ഡപം മൗനം ഭജിച്ചൂ
മധുരലയത്തിൻ മണിയറ തന്നിൽ
ഹൃദയശലഭങ്ങൾ മയങ്ങീ
പിരിയാതെ നിൽക്കുമൊരു സൗരഭമേതോ
ചുരുൾമുടിച്ചാർത്തഴിഞ്ഞ കഥ പറഞ്ഞൂ
ചിതറിയ പൂവുകൾ ചിലമ്പുമണികൾ
ചിരിച്ചൂ കഥയോർത്തു ചിരിച്ചൂ (നൃത്തകേളി...)
അറിയാതെ വിടർന്നൊരു സൗഗന്ധികങ്ങൾ
ഇതൾ തോറും നിർവൃതിക്കുളിരണിഞ്ഞു
തഴുകിയ കാറ്റിന്റെ തരിവള ചിരിച്ചു
തരിച്ചൂ ഉടൽ കോരിത്തരിച്ചു (നൃത്തകേളി...)
----------------------------------------------------------------

Song information

Music: എ ടി ഉമ്മർ

Lyricist: ഒ എൻ വി കുറുപ്പ്

Film/album: ഇരുൾ മാളങ്ങൾ

Explore this song