Malayalam lyrics
ആ..ആ.ആ..ആ ആ സൂര്യബിംബം ആത്മാവിലണിയും ആർദ്രമേ പങ്കജഗീതം ഈ ധ്യാനം ഈ യാനഗാനം എന്റെ തീരാത്ത കൈവല്യ ദാഹം തീരാത്ത കൈവല്യ ദാഹം (ആ സൂര്യബിംബം..) പുലരി തൻ നവരത്ന ശേഖരമാവതാ പുളകമന്ദസ്മിതമല്ലോ ആ രത്നവീണയിൽ നാദമാകുന്നതെൻ ജീവനിശ്വാസമല്ലോ അടുക്കില്ലൊരിക്കലും ഞങ്ങൾ എന്നാൽ അകലുന്നതില്ലല്ലോ തമ്മിൽ അകലുന്നതില്ലല്ലോ തമ്മിൽ (ആ സൂര്യബിംബം..) സന്ധ്യ തൻ മണിമേഘ പൂമലയാകതാ ചിന്താതരംഗങ്ങളല്ലോ ആ സത്യദീപ്തിയിൽ കൈ കൂപ്പി നില്പതെൻ അന്തർമുഖത്വമല്ലോ ഉരിയാടുകില്ലൊന്നും തമ്മിൽ എന്നാൽ അറിയാതെയില്ലൊന്നും ഞങ്ങൾ അറിയാതില്ലൊന്നും ഞങ്ങൾ (ആ സൂര്യബിംബം..)
Song video
Song information
Music: എ ടി ഉമ്മർ
Lyricist: ശ്രീകുമാരൻ തമ്പി
Singer: എസ് ജാനകി
Film/album: ലളിതഗാനങ്ങൾ
Additional song details
സംഗീതം: എ ടി ഉമ്മര്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
വിഡിയോ: രാല രാജൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എസ് ജാനകി
- Film / album: ലളിതഗാനങ്ങൾ
- Composer: എ ടി ഉമ്മർ
- Lyricist: ശ്രീകുമാരൻ തമ്പി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എ ടി ഉമ്മര്‍