Malayalam lyrics
നിളയുടെ തീരത്തെ കദളീവനത്തിലെ കവിതകൾ മൂളുന്ന കിളിമകളേ കവിയുടെ കിളിമകളേ പുന്നെല്ലവിലു വേണ്ടേ നല്ല പുത്തരിച്ചോറ് വേണ്ടേ പൂജയ്ക്ക് നേദിച്ച പൊരിമലരും രസപ്പൂവനും കദളിയും വേണ്ടേ കന്നിമണ്ണുഴുതപ്പോൾ കൈ വന്നൊരു കൈക്കുഞ്ഞ് മണ്ണിന്റെ മകളായ സീതക്കുഞ്ഞിന്റെ കണ്ണീരിന്നും തോർന്നില്ലേ ആ കണ്ണീരിന്നും തോർന്നില്ലേ വീരകുമാരന്മാർ ഇന്നും പോരിൽ മരിക്കുകയില്ലേ കർണ്ണന്റെയമ്മയും ഗാന്ധാരിയും വാർത്ത കണ്ണീരിന്നും തോർന്നില്ലേ ആ കണ്ണീരിന്നും തോർന്നില്ലേ പൊന്നെഴുത്താണി കൊണ്ടേ ആരീ നൊമ്പരങ്ങൾ പകർത്തീ പൊൻ മോതിരം കൊണ്ട് പിന്നെ നിൻ നാവിന്റെ തുമ്പിൽ ഹരിശ്രീ കുറിച്ചതല്ലേ സാക്ഷാൽ തുഞ്ചൻ ഹരിശ്രീ കുറിച്ചതല്ലേ
Song information
Lyricist: ഒ എൻ വി കുറുപ്പ്
Film/album: ലളിതഗാനങ്ങൾ
Explore this song
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്