Malayalam lyrics
എഴുതിരികത്തും നിലവിളക്കിൽ ഇന്നീ മെഴുതിരിത്തുമ്പതും ഒരു വെളിച്ചം എഴുതിരികത്തും നിലവിളക്കിൽ ഇന്നീ മെഴുതിരിത്തുമ്പതും ഒരു വെളിച്ചം സ്നേഹം കൊളുത്തും വെളിച്ചം ഒരേ സ്നേഹത്തിൽ നിന്നുദിക്കും വെളിച്ചം സ്നേഹം കൊളുത്തും വെളിച്ചം ഒരേ സ്നേഹത്തിൽ നിന്നുദിക്കും വെളിച്ചം എഴുതിരികത്തും നിലവിളക്കിൽ ഇന്നീ മെഴുതിരിത്തുമ്പതും ഒരു വെളിച്ചം മന്ദിറിൻ ഗോപുര നെറ്റിയിലും മസ്ജിദിൻ വെണ്മിനാറങ്ങളിലും മന്ദിറിൻ ഗോപുര നെറ്റിയിലും മസ്ജിദിൻ വെണ്മിനാറങ്ങളിലും ചന്ദ്രിക പെയ്യുന്നതൊന്നുപോലെ ഉഷസ്സന്ധ്യ തലോടുന്നതൊന്നു പോലെ ഏകാന്തവീഥിയിൽ സൂഫിയും ഭിക്ഷുവും ഏക്താരമേറ്റുന്നതൊന്നു പോലെ ഏകാന്തവീഥിയിൽ സൂഫിയും ഭിക്ഷുവും ഏക്താരമേറ്റുന്നതൊന്നു പോലെ എഴുതിരികത്തും നിലവിളക്കിൽ ഇന്നീ മെഴുതിരിത്തുമ്പതും ഒരു വെളിച്ചം ഏതു ദേവാലയം പൂകിയാലും ഏതു പേർ ചൊല്ലി നാം വാഴ്‌ത്തിയാലും ഏതു ദേവാലയം പൂകിയാലും ഏതു പേർ ചൊല്ലി നാം വാഴ്‌ത്തിയാലും കേൾക്കാനൊരേയൊരു ശക്തിയല്ലോ മതമേതാകിലുമൊരേ ദൈവമല്ലോ സ്നേഹമൊന്നെ ദൈവമെന്നും പരസ്പരം സ്നേഹിക്കാൻ ചൊല്ലൂ മതങ്ങളെല്ലാം സ്നേഹമൊന്നെ ദൈവമെന്നും പരസ്പരം സ്നേഹിക്കാൻ ചൊല്ലൂ മതങ്ങളെല്ലാം എഴുതിരികത്തും നിലവിളക്കിൽ ഇന്നീ മെഴുതിരിത്തുമ്പതും ഒരു വെളിച്ചം എഴുതിരികത്തും നിലവിളക്കിൽ ഇന്നീ മെഴുതിരിത്തുമ്പതും ഒരു വെളിച്ചം സ്നേഹം കൊളുത്തും വെളിച്ചം ഒരേ സ്നേഹത്തിൽ നിന്നുദിക്കും വെളിച്ചം സ്നേഹം കൊളുത്തും വെളിച്ചം ഒരേ സ്നേഹത്തിൽ നിന്നുദിക്കും വെളിച്ചം എഴുതിരികത്തും നിലവിളക്കിൽ ഇന്നീ മെഴുതിരിത്തുമ്പതും ഒരു വെളിച്ചം
Song video
Song information
Music: മുരളി സിത്താര
Lyricist: ഒ എൻ വി കുറുപ്പ്
Singer: റെജു ജോസഫ്
Film/album: ലളിതഗാനങ്ങൾ
Explore this song
- Singer: റെജു ജോസഫ്
- Film / album: ലളിതഗാനങ്ങൾ
- Composer: മുരളി സിത്താര
- Lyricist: ഒ എൻ വി കുറുപ്പ്