Malayalam lyrics

ആ ആ ആ ആ...
മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ
മങ്ങാതെ മായാതെ ചാർത്തിയാലും
മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ
മങ്ങാതെ മായാതെ ചാർത്തിയാലും
ദിനകരനിൻ പ്രിയ വധുവാം വസുധയെ
അണിയിച്ചൊരുക്കിയാലും
ദിനകരനിൻ പ്രിയ വധുവാം വസുധയെ
അണിയിച്ചൊരുക്കിയാലും
മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ
മങ്ങാതെ മായാതെ ചാർത്തിയാലും
ജീവന്റെ തുടിതാളമേളങ്ങളൊടെ
പൂവുകളൊരുക്കുന്ന നിറമാലയോടെ
ജീവന്റെ തുടിതാളമേളങ്ങളൊടെ
പൂവുകളൊരുക്കുന്ന നിറമാലയോടെ
നിത്യഹരിതമാം ഈ തിരുവരങ്ങിൽ
നൃത്തമാടുക ദേവീ ഭൂമിദേവീ
നിത്യഹരിതമാം ഈ തിരുവരങ്ങിൽ
നൃത്തമാടുക ദേവീ ഭൂമിദേവീ
മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ
മങ്ങാതെ മായാതെ ചാർത്തിയാലും
പ്രാവുകൾ കുറുകുന്ന കൂടുകൾ ചാർത്തും
ജീവിത മതിലക മലർക്കാവിലൂടെ
പ്രാവുകൾ കുറുകുന്ന കൂടുകൾ ചാർത്തും
ജീവിത മതിലക മലർക്കാവിലൂടെ
നിത്യസുമംഗലി ചൈത്രങ്ങൾ വന്നു
പുഷ്പകഞ്ജുകം ചാർത്തും ഭൂമിദേവീ
നിത്യസുമംഗലി ചൈത്രങ്ങൾ വന്നു
പുഷ്പകഞ്ജുകം ചാർത്തും ഭൂമിദേവീ
മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ
മങ്ങാതെ മായാതെ ചാർത്തിയാലും

Song video

Watch on YouTube

Song information

Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

Lyricist: ഒ എൻ വി കുറുപ്പ്

Singer: പി സുശീലാദേവി

Film/album: ലളിതഗാനങ്ങൾ

Explore this song