Malayalam lyrics

തരുമോ എനിയ്ക്കൊരു നിമിഷം?
തരുമോ എനിയ്ക്കൊരു നിമിഷം , നിന്‍ പൂമുടി-
ച്ചുരുളിന്‍ സുഗന്ധത്തില്‍ വീണലിയാന്‍?
അറിയാത്ത സൗഗന്ധികങ്ങള്‍ വിരിഞ്ഞിടും
അഴകിന്റെ കാനനച്ഛായ പുല്‍കാന്‍?

(തരുമോ ......)

തരുമോ എനിയ്ക്കൊരു നിമിഷം നീയാകുന്നോ-
രമൃതപാത്രം കൈയാല്‍ താങ്ങി,
തെരുതെരെ മൊത്തിക്കുടിക്കുവാന്‍,
ജീവനിലെരിയുന്ന ദാഹം കെടുത്താന്‍

(തരുമോ ......)

ഒരു നീലവനപുഷ്പം ആരെയോ ധ്യാനിച്ചു
വിരിയും നിന്‍ താഴ്വരത്തോപ്പില്‍,
ഒരു മേഘമായ് പെയ്തു പെയ്തു വീഴാന്‍ സഖീ
തരുമോ എനിയ്ക്കൊരു നിമിഷം ?

(തരുമോ ......)

തരുമോ എനിയ്ക്കൊരു നിമിഷം , നിന്‍ പൂമുടി-
ച്ചുരുളിന്‍ സുഗന്ധത്തില്‍ വീണലിയാന്‍?
ഒരു നിമിഷം, വെറുമൊരുനിമിഷം-സഖീ
അരുതെന്നുമാത്രം പറയരുതേ

(തരുമോ ......)

Song information

Music: ഉമ്പായി

Lyricist: ഒ എൻ വി കുറുപ്പ്

Singer: ഉമ്പായി

Film/album: പാടുക സൈഗാള്‍ പാടൂ

Explore this song