Malayalam lyrics
തരുമോ എനിക്കൊരു നിമിഷം തരുമോ എനിക്കൊരു നിമിഷം നിൻ പൂമുടി ചുരുളിൻ സുഗന്ധത്തിൽ വീണലിയാൻ അറിയാത്ത സൗഗന്ധികങ്ങൾ വിരിയുമ് അഴകിന്റെ കാനന ഛായ പുൽകാൻ (തരുമോ...) തരുമോ എനിക്കൊരു നിമിഷം നീയാകുന്നൊരമൃത പാത്രം കൈയ്യാൽ താങ്ങി തെരു തെരെ മുത്തിക്കുടിക്കുവാൻ ജീവനിൽ എരിയുന്ന ദാഹം കെടുത്താൻ (തരുമോ ...) ഒരു നീല വനപുഷ്പമാരെയോ ധ്യാനിച്ചു വിരിയും നിൻ താഴ്വര തോപ്പിൽ ഒരു മേഘമായ് പെയ്തു പെയ്തു വീഴാൻ സഖീ തരുമോ എനിക്കൊരു നിമിഷം (തരുമോ..) അരുതെന്നു മാത്രം പറയരുതേ അരുതെന്നു മാത്രം പറയരുതേ അരുതെന്നു മാത്രം പറയരുതേ
Song information
Music: ഉമ്പായി
Lyricist: ഒ എൻ വി കുറുപ്പ്
Singer: ഉമ്പായി
Film/album: പാടുക സൈഗാള്‍ പാടൂ
Explore this song
- Singer: ഉമ്പായി
- Film / album: പാടുക സൈഗാള്‍ പാടൂ
- Composer: ഉമ്പായി
- Lyricist: ഒ എൻ വി കുറുപ്പ്