Malayalam lyrics
ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ പ്രാണനും പ്രാണനാം പെണ്‍കിടാവേ-എന്റെ പ്രാണനും പ്രാണനാം പെണ്‍കിടാവേ നിന്നെത്തിരയുമെന്‍ ദൂതനാം കാറ്റിനോ- ടെന്തേ നിന്‍ ഗന്ധമെന്നോതിടേണ്ടൂ? (ഞാനറിയാതെന്‍ ) വേനല്‍മഴചാറി വേര്‍പ്പ് പൊടിയുന്നോ- രീ നല്ല മണ്ണിന്‍ സുഗന്ധമെന്നോ? രാവില്‍ നിലാമുല്ല പോലെന്‍ തൊടിയിലെ മാവു പൂക്കും മദഗന്ധമെന്നോ? മുടിയിലെ എള്ളെണ്ണക്കുളുര്‍മണമോ? ചൊടിയിലെ ഏലത്തരിമണമോ? (ഞാനറിയാതെന്‍ ) വാടിയതാഴംപൂ വാസന പൂശിയ കോടിപ്പുടവതന്‍ പുതുമണമോ? നിന്‍ മടിക്കുത്തിലായ് വാരിനിറച്ചൊരു പൊന്നിലഞ്ഞിപ്പൂവിന്‍ മൃദുഗന്ധമോ? മുടിയിലെ കുടമുല്ലപ്പൂമണമോ? ചൊടിയിലെ കദളിത്തേന്‍മണമോ? (ഞാനറിയാതെന്‍ )
Song information
Music: ഉമ്പായി
Lyricist: ഒ എൻ വി കുറുപ്പ്
Singer: ഉമ്പായി
Film/album: പാടുക സൈഗാള്‍ പാടൂ
Explore this song
- Singer: ഉമ്പായി
- Film / album: പാടുക സൈഗാള്‍ പാടൂ
- Composer: ഉമ്പായി
- Lyricist: ഒ എൻ വി കുറുപ്പ്