Malayalam lyrics
കാത്തു കാത്തൊരു മഴയത്ത് നനഞ്ഞു കുളിരണ മാടത്ത് കറുത്ത രാവിൻ പടിയേറി വെളുവെളുത്തൊരു രാത്താരം ഓലവട്ട കിളിക്കൂട്ടിൽ വിരുന്നു വന്നത് കുയിലമ്മാ ആലവട്ട ചിറകോടെ പറന്നു വന്നത് മയിലമ്മാ ആറ്റുനോറ്റൊരു നിധിയാകെ കൈവന്നപോലെ (കാത്തു കാത്തൊരു ) ഇനി നമുക്കൊരുമിച്ചൊരടിപൊളി മേളം കുടിലുകളുണരുമൊരുന്മാദം... ഉയരുന്ന മതിലുകൾ അതിരുകളെന്തിന് മനസ്സുകൾ ഒരുമിച്ചു പാടുമ്പോൾ മദിക്കുന്നു മേലേ... ഓ.. മദിക്കുന്നു മേലേ ഇരമ്പുന്ന വാനം തുറക്കാത്ത വാതിൽ.. തുറക്കുന്നു മണ്ണ് ഇന്നലെ വീണൊരു മിഴിനീർ മായ്ക്കാൻ നീളുന്നു കൈകൾ (കാത്തു കാത്തൊരു ) ആരുമില്ലെന്നാരുമില്ലെന്നിടറിയ കനവിൽ പേരു ചൊല്ലി വിളിക്കുന്നതാരാണോ.. ആളൊഴിഞ്ഞു കൂടൊഴിഞ്ഞു വീടൊഴിഞ്ഞ മനസ്സിൽ ഞാനുമുണ്ടെന്നോതിയതാരാണോ... നമുക്കുള്ളതല്ലോ..ഓ..ഓഹോ നമുക്കുള്ളതല്ലോ കടൽക്കുമ്പിൾവെള്ളം നമുക്കുള്ളതല്ലേ പിറക്കുന്ന തിങ്കൾ കരയിൽ ഇനി നാം കണ്ണീരില്ലിനിയൊന്നാണു നമ്മൾ (കാത്തു കാത്തൊരു )
Song video
Song details
Music: മോഹൻ സിത്താര
Film/album: നമ്മൾ
- Singer: പുഷ്പവതികോറസ്സുനിൽ സിത്താര
- Film / album: നമ്മൾ
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം