Malayalam lyrics

കൈക്കുടന്ന പകർന്നൊരു നീരിൽ
സാഗരനീലിമ മാഞ്ഞതുപോലെ
പൊയ്മുഖ കനലിതൾ കൊഴിഞ്ഞു
വിൺ വൈഖരിയോ.. വീണു കരഞ്ഞു
മിഴികളടച്ചു വിതുമ്പി സ്വത്ത്വം
മെല്ലെ.. വേവിൻ തരിശിലലഞ്ഞു
കൈക്കുടന്ന പകർന്നൊരു നീരിൽ
സാഗരനീലിമ മാഞ്ഞതുപോലെ
പൊയ്മുഖ കനലിതൾ കൊഴിഞ്ഞു

ഋതുവിൽ മിന്നിയ വെൺതൂവലുകൾ
അമ്പിൻ... മുനയിലുറഞ്ഞു (2)
വർണ്ണമൊഴിഞ്ഞൊരു മനസ്സിൽ...
തമസ്സിൻ ക്ളാവു ചിറകു വിരിച്ചു
ആ ...ആ

തിരികളണഞ്ഞൊരു ഹൃദയദളങ്ങളിൽ
യജ്ഞമുരുകിയൊലിച്ചൂ  (2)
മുന്നിൽ ഭൂമിക കൂപമൊരുക്കി
കണ്ണോ കണ്ണീരിന്നു കൊതിച്ചു

കൈക്കുടന്ന പകർന്നൊരു നീരിൽ
സാഗരനീലിമ മാഞ്ഞതുപോലെ
പൊയ്മുഖ കനലിതൾ കൊഴിഞ്ഞു
വിൺ വൈഖരിയോ.. വീണു കരഞ്ഞു
മിഴികളടച്ചു വിതുമ്പി സ്വത്ത്വം
മെല്ലെ.. വേവിൻ തരിശിലലഞ്ഞു

Song information

Music: ജോജി ജോൺസ്

Lyricist: സുഭാഷ് ചേർത്തല

Singer: മധു ബാലകൃഷ്ണൻ

Film/album: അണ്ണൻ തമ്പി

Explore this song