Malayalam lyrics
ഏതു കാളരാത്രികള്ക്കും അപ്പുറത്തൊരു ചേലെഴും പ്രഭാതമുണ്ടൊ- രിക്കലെത്തിടും അന്തി മുട്ടുകുത്തി വീണു മാഞ്ഞു പോയിടും ഇമ്പമായ വെട്ടമെങ്ങും ആളി നിന്നിടും ഖബറിടങ്ങളില് കരിഞ്ഞ കനവിന് മൊട്ടുകള് ചിറകടിച്ചു കിളികളായ് പറന്നുയര്ന്നിടും ഏതു കാളരാത്രികള്ക്കും അപ്പുറത്തൊരു ചേലെഴും പ്രഭാതമുണ്ടൊ- രിക്കലെത്തിടും ചുമലില് ഒട്ടധികം നുകം ഉടലില് ചാട്ടകൾതൻ ചടുലവീഴ്ചകള് എരിതിണര്പ്പുകള് അണിയും ഉറ്റവരേ തുടല് വരിഞ്ഞിരുളിന് കുടില കന്മലയില് കഴുകിളകിയാര്ത്തു കരൾപറിക്കും കഠിനയാതനയില് സമനിലപ്പാലം മുടിയിഴയില് അടിപതറാതെ ഇതിലെ വന്നവരേ.... പലവിധികള് വെന്നവരേ
Song details
Music: രമേഷ് നാരായൺ
Film/album: ഗർഷോം
- Singer: ഹരിഹരൻ
- Film / album: ഗർഷോം
- Composer: രമേഷ് നാരായൺ
- Lyricist: റഫീക്ക് അഹമ്മദ്