Malayalam lyrics
എൻ ശ്വാസമേ..... എൻ നെഞ്ചിലേ..... എൻ ജീവനിൽ...... ഞാൻ മാത്രമേ...... ഈ ജന്മവും......വരും ജന്മവും... നിൻ കൂടവേ.... മൺവീണയായ്..... താലോലമായ്.... താരാട്ടുവാൻ....... (2) കവിതയായ് വരികയെൻ പ്രണയരാഗങ്ങളിൽ...ഹോയ്.. ഹോ..ഉണരുകെൻ തരളമാം ഹൃദയതാളങ്ങളിൽ...ഹോയ് എന്റെയീ നെഞ്ചിലേ പൊന്മലർ മഞ്ചലിൽ.. നീയുറങ്ങീടുവാൻ ഞാനിനി പാടിടാം..... എൻ സ്വപ്നമെൻ സ്വർഗ്ഗം നിൻ മിഴികളിൽ.....(പല്ലവി) ഒരു കുടം കുളിർ തരൂ മകരമാസക്കിളീ...ഹോയ്.... ഹോ...നിറനിലാക്കുടവുമായ് വരിക നീ അമ്പിളീ ഹോയ്.. കേളിയാടീടുവാൻ ഈ നിളാ തീരങ്ങൾ... ഈണമേകീടുവാൻ ഈ മുളം കാടുകൾ.... തില്ലാന ആടൂ നീ എൻ സിരകളിൽ......(പല്ലവി)
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഒ എൻ വി കുറുപ്പ്
Singer: സുജാത മോഹൻപി ഉണ്ണികൃഷ്ണൻ
Film/album: ഒറ്റനാണയം
Explore this song
- Singer: സുജാത മോഹൻപി ഉണ്ണികൃഷ്ണൻ
- Film / album: ഒറ്റനാണയം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഒ എൻ വി കുറുപ്പ്