Malayalam lyrics
എവിടെ എൻ അഷ്ടമിത്തിങ്കളെവിടെ മുകിലേ എൻ ചന്ദന താരകമെവിടെ എൻ പ്രണയ നിശീഥിനിയെവിടെ (എവിടേ...) പുഴയിലെ കുഞ്ഞോളം പൊൻ വല ചാർത്തീട്ടും നീ എന്നെ അറിഞ്ഞില്ലയോ കാറ്റൊന്നും പറഞ്ഞില്ല പുഴയൊന്നും മിണ്ടീല നീയിന്നെവിടെയെന്നറിഞ്ഞീല രാപ്പൂക്കൾ വിരിഞ്ഞില്ലേ രാമഴ പൊഴിഞ്ഞില്ലേ ഈ നിശാശലഭങ്ങൾ പറന്നില്ലേ (എവിടെ....) മിന്നാമിനുങ്ങിന്നു മൂക്കുത്തി ചാർത്തില്ലേ ആമ്പൽ കുരുന്നു വിടർന്നില്ലേ കണ്ടിരുന്നു ഞാൻ കേട്ടിരുന്നൂ ഞാൻ എല്ലാമറിഞ്ഞിരുന്നൂ പ്രണയനിലാവേ നിന്നിൽ വീണലിയാൻ ആയിരുന്നെന്നുമെൻ മോഹം (എവിടെ...)
Song details
Music: കൈതപ്രം വിശ്വനാഥ്
Film/album: തിളക്കം
- Singer: കെ ജെ യേശുദാസ്കലാദേവി
- Film / album: തിളക്കം
- Composer: കൈതപ്രം വിശ്വനാഥ്
- Lyricist: കൈതപ്രം