Malayalam lyrics
എന്നും ഒരു പൂവ് ചോദിച്ചു കൈനീട്ടും പെണ്‍കൊടീ, ഈ പൂവെടുത്തുകൊള്ളൂ എന്‍ ജീവരക്തത്തിന്‍ ചെന്നിറമാണിതിൽ എന്നിലെ സ്നേഹമിതിന്‍ സുഗന്ധം എന്നും നിനക്കൊരു പൂവുതരാം സ്നേഹനൊമ്പരം മാത്രമെനിക്കു തരൂ.. (എന്നുമൊരു പൂവ്) ഇഷ്ടമാണെന്നു പറഞ്ഞു നീയിപ്പൂവ് പൊട്ടിച്ചെടുത്തത് വാസനിക്കേ പാവമാമീ മുള്‍ച്ചെടിയെ മറന്നുവോ? പോകുന്നുവോ? നില്ക്കൂ, ഒന്നു കേള്‍ക്കൂ പൂവു നുള്ളീടവേ നിന്‍വിരല്‍സ്പര്‍ശവും ഈ വെറും മുള്‍ച്ചെടിക്കാത്മഹര്‍ഷം (എന്നുമൊരു പൂവ്)
Song information
Music: ഉമ്പായി
Lyricist: ഒ എൻ വി കുറുപ്പ്
Singer: ഉമ്പായി
Film/album: പാടുക സൈഗാള്‍ പാടൂ
Explore this song
- Singer: ഉമ്പായി
- Film / album: പാടുക സൈഗാള്‍ പാടൂ
- Composer: ഉമ്പായി
- Lyricist: ഒ എൻ വി കുറുപ്പ്