Malayalam lyrics
യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാ എന്നുവരും വീണ്ടും എന്നുവരും എന്റെ മെഴുകുവിളക്കിന്‍ മുൻപില്‍ എന്നുവരും ദൈവപുത്രാ യരുശലേമിലെ..... ബെതെലെഹേമിലെ പുല്‍ത്തൊഴുത്ത് ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു നിര്‍ദ്ധനരും നിന്ദിതരും പീഢിതരും ഇതാ നാഥനെവന്നെതിരേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞൂ ജൂഡിയയില്ലാ ജൂഡാസില്ലാ ഗോഗുല്‍ത്തയില്‍ പണിതുയര്‍ത്തിയ മരക്കുരിശില്ലാ നിന്റെ രാജ്യം ഇത് നിന്റെ രാജ്യം ഇസ്രായേലിലെ വീഥികള്‍ ഞങ്ങള്‍ അലങ്കരിച്ചൂ ഞങ്ങള്‍ അലങ്കരിച്ചൂ അടിമകളും മര്‍ദ്ദിതരും ദുഃഖിതരും ഇതാ അല്ലിയൊലീവിലകളുമായ് ഇറങ്ങിക്കഴിഞ്ഞു സീസറില്ലാ പിലാത്തോസില്ലാ കാൽവരിയുടെ താഴ്വരയില്‍ മുള്‍മുടിയില്ലാ നിന്റെ രാജ്യം ഇതു നിന്റെ രാജ്യം
Song information
വർഷം: 1973
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ജയചന്ദ്രൻ, പി സുശീല
വർഗ്ഗീകരണം: ക്രിസ്തീയ ഭക്തി ഗാനങ്ങൾ
അഭിനേതാക്കൾ: മധു, ഷീല
വരികൾ: ജയലക്ഷ്മി രവി, ശ്രീദേവി
Album: ചുക്ക്
Explore this song
- Film / album: ചുക്ക്
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ