Malayalam lyrics
ചെണ്ടുമല്ലീ - ചന്ദ്രമദം കുമ്പിളില്‍ നിറക്കും ചെണ്ടുമല്ലീ നിന്റെ ചെല്ലക്കുടിലിലും പെണ്ണുകാണാനൊരു ചെറുപ്പക്കാരന്‍ വന്നുവോ ചെണ്ടുമല്ലീ പച്ചിലക്കതകിന്‍ മറവില്‍ നിന്നു നീ ലജ്ജാരഹസ്യമായ് പൂത്തുവോ പാതി വിടര്‍ന്ന നിന്‍ ഇടത്തുകണ്മണികള്‍ പതറിപ്പതറി തുടിച്ചുവോ - നീ പവിഴക്കൈനഖം കടിച്ചുവോ - നഖം കടിച്ചുവോ (ചെണ്ടുമല്ലീ) പൂമുഖത്തളത്തിന്‍ നടുവില്‍ നിന്നൊരു പുഷ്പശരം മാറില്‍ കൊണ്ടുവോ യാത്ര പറഞ്ഞവന്‍ പുറപ്പെടും നേരം ഇനിയും കാണാന്‍ കൊതിച്ചുവോ - നിന്‍ മനസ്സില്‍ യൌവനം മദിച്ചുവോ - (ചെണ്ടുമല്ലീ)
Song information
വർഷം: 1974
സംഗീതം: ആർ കെ ശേഖർ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വരികൾ: പാർവതി വേണുഗോപാൽ, സൂസി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: നടീനടന്മാരെ ആവശ്യമുണ്ടു്
Explore this song
- Film / album: നടീനടന്മാരെ ആവശ്യമുണ്ടു്
- Composer: ആർ കെ ശേഖർ
- Lyricist: വയലാർ രാമവർമ്മ