Malayalam lyrics
ആരെ കാണാന്‍ അലയുന്നു കണ്ണുകള്‍ ആരെ തേടി വിതുമ്പുന്നു ചുണ്ടുകള്‍ ! അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ വരൂ വരൂ അമ്മിഞ്ഞപ്പാല്‍ തരൂ തരൂ ദാഹം കൊള്ളും പ്രപഞ്ചമാം പൈതലിന്‍ മോഹം വിളിക്കുന്നു അമ്മേ അമ്മേ താമരത്തൊട്ടിലും താരാട്ടുമില്ലാതെ ജീവിതം പൂക്കുത്തുകില്ലാ അമ്മേ....... ജന്മാന്തരങ്ങള്‍ വിളയും ഖനികളേ കര്‍മയോഗത്തിന്‍ തപോനികുഞ്ജങ്ങളേ തമ്മില്‍ ഇണക്കും ഗംഗാപ്രവാഹമാണമ്മ മധുരമന്ത്രമാണമ്മ അമ്മേ.........
Song information
വർഷം: 1962
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്, രേണുക
വരികൾ: ശ്രീദേവി, സംശയാലു
യൂട്യൂബ് ഓഡിയോ: കല്യാണി
Album: കണ്ണും കരളും
Explore this song
- Film / album: കണ്ണും കരളും
- Composer: എം ബി ശ്രീനിവാസൻ
- Lyricist: വയലാർ രാമവർമ്മ