Malayalam lyrics

പച്ചനെല്ലിക്ക നെല്ലിക്ക പളുങ്കുനെല്ലിക്ക നെല്ലിക്ക
ഉച്ചക്കിറുക്കിനു തളം വെയ്ക്കാം
പച്ചയ്ക്കു കറുമുറെ കടിച്ചു തിന്നാം
കയ്ക്കും പിന്നെ മധുരിക്കും കര്‍പ്പൂരനെല്ലിക്ക
അഹാ പച്ചനെല്ലിക്ക നെല്ലിക്ക പളുങ്കുനെല്ലിക്ക നെല്ലിക്ക
മുച്ചീട്ടു കളിക്കണ കണ്ണ് മനസ്സിലെ
മണിപ്പേഴ്സഴിക്കണ കണ്ണ്
പ്രേമാ എന്റെ പ്രേമാ
ഈ പെണ്ണെന്റെ പടത്തിലെ ഹീറോയിനി
എന്റെ ഹീറോയിനി..
ഒരു പോസ് ഒരു പോസ് ഒരു പോസ്
എന്റെ തുറന്നിട്ട ക്യാമറച്ചില്ലിന്റെ കണ്‍മുന്‍പില്‍ ഒരു പോസ്
വണ്‍ ടൂ ത്രീ
ഒരു പുതുമുഖമാക്കും...നിന്നെ ഞാന്‍ ഉര്‍വ്വശിയാക്കും...
ഒരു പുതുമുഖമാക്കും നിന്നെ ഞാന്‍ ഉര്‍വ്വശിയാക്കും
പച്ചനെല്ലിക്ക നെല്ലിക്ക പളുങ്കുനെല്ലിക്ക നെല്ലിക്ക
തൊട്ടാല്‍ തൊഴിക്കണ നെഞ്ച്...
തൊട്ടാല്‍ തൊഴിക്കണ നെഞ്ച് ഇവളൊരു
തൊലിക്കട്ടി കൂടിയ പെണ്ണ്
സോമാ...ഓ...സോമാ.എന്തോ..
സോമാ എന്റെ സോമാ
എന്റെ സസ്പെന്‍സ് പടത്തിലെ ഹീറോയിനി
ഇവള്‍ ഹീറോയിനി...
ഒരു ഡാന്‍സ് ഒരു ഡാന്‍സ് ഒരു ഡാന്‍സ്
ഒരുമിച്ചു ചേര്‍ന്നൊരു ദംമരോദം പാടി
ഒരു ഡാന്‍സ്...
പച്ചനെല്ലിക്ക നെല്ലിക്ക പളുങ്കുനെല്ലിക്ക നെല്ലിക്ക
നെല്ലിക്ക...

Song information

വർഷം: 1974

സംഗീതം: ആർ കെ ശേഖർ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: പി ജയചന്ദ്രൻ, ഗോപാലകൃഷ്ണൻ, കസ്തൂരി

വിശദവിവരങ്ങൾ: വസന്തൻ ഇ ജി

Album: നടീനടന്മാരെ ആവശ്യമുണ്ടു്

Explore this song