Malayalam lyrics

നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം
നീയെന്‍ അഭയമല്ലേ അമ്മേ നീയെൻ അഭയമല്ലേ?
കൈവെടിയരുതേ കന്യാമറിയമേ
കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ
എന്റെ ഹൃദയം തളരും നേരം
എനിക്കു താങ്ങായ് നില്‍ക്കേണമേ
നിന്റെ ദയതന്‍ കല്‍പ്പടവില്‍ നീ
എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ..
(നീയെന്റെ വെളിച്ചം..)
അപമാനത്തിന്‍ അഗ്നിയിലെരിയും
ഇടയകന്യക ഞാന്‍
ഈ ശരപഞ്ജരം വെടിയാന്‍ കനിയൂ യേശുമാതാവേ
അമ്മേ കനിവിന്‍ കേദാരമേ
(നീയെന്റെ വെളിച്ചം...)

Song information

വർഷം: 1972

സംഗീതം: ആർ കെ ശേഖർ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി സുശീല

വർഗ്ഗീകരണം: ക്രിസ്തീയ ഭക്തിഗാനങ്ങൾ

അഭിനേതാക്കൾ: രേണുക, പ്രേം നസീർ, ടി ആർ ഓമന

വരികൾ: അജയ് മേനോൻ, ശ്രീദേവി

Album: മിസ്‌ മേരി

Explore this song