Malayalam lyrics

സന്ധ്യാവിഹഗം പാടിയരാഗം ശങ്കരാഭരണം
ലങ്കേശാ നിന്‍ പ്രിയം കൊതിക്കുന്നീ മഞ്ജുസായാഹ്നം
മൌനത്തില്‍ സംഗീതം കേള്‍ക്കാന്‍
മന്മഥോപമനോതി അന്നു
മന്മഥോപമനോതി (മൌനത്തില്‍ ‍)
അലകടലേകും മൃദംഗധ്വനിയില്‍
അവതാളമില്ലെന്നോതി
പ്രപഞ്ചം പോലെനിന്‍ ഹൃദന്തവും ഒരു
മധുരസംഗീത ഗീതകം
സന്ധ്യാവിഹഗം................
വര്‍ണ്ണത്തില്‍ നിന്‍സ്വപ്നമുരുകും
കര്‍ണ്ണപീയൂഷമല്ലോ അത്
കര്‍ണ്ണപീയൂഷമല്ലൊ (വര്‍ണ്ണത്തില്‍ )
ആലാപനത്തിന്‍ നിര്‍വൃതിയില്‍ നീ
അനശ്വരചൈതന്യമാകും
അമൃതമൂറും നിന്നധരമെന്നുടെ
സുകൃതം നേടിയ വൈഭവം
സന്ധ്യാവിഹഗം................

Song information

വർഷം: 1980

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: വാണി ജയറാം

രാഗം: ശങ്കരാഭരണം

ഹിന്ദുസ്ഥാനി രാഗം: ബിലാവൽ, ശുദ്ധ ബിലാവൽ

അഭിനേതാക്കൾ: ബാലൻ കെ നായർ, ഉഷാകുമാരി

വിശദവിവരങ്ങൾ: കൃഷ്ണചന്ദ്ര

വിഡിയോ: വാമദേവൻ

Album: ഭക്ത ഹനുമാൻ

Explore this song