Malayalam lyrics
രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ ജയദാശരഥേ രാമ (2) രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ നമസ്തേ ജഗത്പതേ സീതാപതേ നമസ്തേ ദേവപതേ വേദപതേ രാമ രാമരാമരാമ ലോകാഭിരാമാ മാനവത്വമഹിമ വിശ്വഗാനമായ രാമ (2) മാരുതി തന്‍ ഹൃദയപത്മനാളി ചൂടും രാമ നിര്‍മ്മലനായി നിന്മയനായി നിസ്തുലനായി മേവും ഉണ്മയായ നന്മയായ ധര്‍മ്മപതേ രാമ രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ രാമരാമ താടകയെ നിഗ്രഹിച്ചു താപസ്സരെ കാത്തു (2) ശാപശിലയില്‍ ഒന്നു തൊട്ടു പ്രാണപുഷ്പം പൂത്തു (2) വില്ലൊടിച്ചു വിജയമാര്‍ന്നു മൈഥിലിയെ വേട്ടു താത ശാസനം വരിച്ച് കാനനം കടന്നു രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ ജയദാശരഥേ രാമ രാമരാമരാമ ലോകാഭിരാമാ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ
Song information
വർഷം: 1980
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
രാഗം: ചക്രവാകം
വിശദവിവരങ്ങൾ: ശ്രീനാഥ്
വിഡിയോ: വാമദേവൻ
Album: ഭക്ത ഹനുമാൻ
Explore this song
- Film / album: ഭക്ത ഹനുമാൻ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി