Malayalam lyrics

ആനന്ദ നടനം തുടങ്ങാം ....
ആനന്ദ നടനം തുടങ്ങാം
അനഘബന്ധുവിന്‍ ചരണം വണങ്ങി
ആനന്ദ നടനം തുടങ്ങാം
അസുലഭ താളത്തിന്‍ ലഹരിയില്‍ മുഴുകി
അമരാവതിയാകെ ഇളകും
അപ്സരകന്യകള്‍ ഞങ്ങളനങ്ങുമ്പോ‍ള്‍
ആയിരം വസന്തങ്ങളുലയും
മണിയോടു മണിപാടും ചിലമ്പ്
മദത്തോടുമദം തുള്ളും മനസ്സ്
ധസധപ ധപഗസരി ഗരിഗസരി ധസരിഗ
ധപധഗപധസഗരി ഗരിഗസൈ ധസരിസ
സരിരിഗ രിഗഗപ ഗപപധ പധ ധസ
ഗരിഗസ രിസരിധ സധധപ ധപധസ
സസസരിരിരിഗഗഗപപപധധധസസരി
(ആനന്ദ നടനം)
മദഭരനര്‍ത്തന മാദകഭംഗിയില്‍
മനസ്വിനിമാര്‍ ഞങ്ങളൊഴുകും
ഇന്ദ്രഹൃദന്ദമാം നന്ദനോദ്യാനത്തില്‍
ശൃംഗാരകുസുമങ്ങള്‍ വിരിയും
ഇടയ്ക്കൊന്നുതുടിക്കുന്ന നയനം
ഇണചേരാന്‍ കൊതിയ്ക്കുന്ന ശലഭം
മമഗസ നിസനിസനിസ ധാനിസഗമ ഗമമധ
മധനിസ ഗസ ഗസ ഗസ മാഗസഗ നീസനീഗനീ
സനിധമധമ ഗമമധ
മധനിസഗസ നിസഗനി
മഗസനി മധ ഗസനിധ ഗമ
സനിധമ സഗ നിധമഗ നിസ
നിസസസ സഗഗഗ ഗമമമ മധധധ
നിസസ സഗഗ
ഗമമ മധധ നിസസ സഗഗ
മഗസനിധ ഗസനിധമ സനിധമഗ
ഗസനിധമ സനിധമഗ നിധമഗസ
നിസഗമധ സഗമധനി ഗമധനിസ
(ആനന്ദ നടനം...)

Song information

വർഷം: 1980

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി സുശീല, വാണി ജയറാം

രാഗം: രാഗമാലിക (മോഹനം, കല്യാണ വസന്തം)

അഭിനേതാക്കൾ: ജയമാലിനി, ജ്യോതിലക്ഷ്മി

വിശദവിവരങ്ങൾ: കൃഷ്ണചന്ദ്ര

വിഡിയോ: വാമദേവൻ

Album: ഭക്ത ഹനുമാൻ

Explore this song