Malayalam lyrics

കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു
കലമാനിനെ ഉണ്ടാക്കി
മകരനിലാവിന്‍ മടിയിലിരുത്തി
മാനത്തെ വളര്‍ത്തമ്മാ
മാനത്തെ വളര്‍ത്തമ്മാ (കളിമണ്ണു)
വെണ്‍തിങ്കള്‍ക്കല കാച്ചിക്കൊടുത്തു
വെള്ളിമൊന്തയില്‍ പാല്
കുഞ്ഞിക്കാറ്റ് കൊണ്ടുക്കൊടുത്തു
കുഞ്ഞുടുപ്പിനു ശീല (കളിമണ്ണു)
പൂവിറുത്തു നടന്നു കളിച്ചൊരു
പൂനിലാവിന്‍ പൈതല്‍
ഒരു രാത്രിയിലാ കലമാന്‍ കുഞ്ഞിനെ
എറിഞ്ഞുടച്ചു കളഞ്ഞു
മഴമുകില്‍ കാട്ടിലലഞ്ഞു നടന്നു
മാനത്തെ വളര്‍ത്തമ്മാ..
മാനത്തെ വളര്‍ത്തമ്മാ.. (മഴമുകില്‍)

Song information

വർഷം: 1962

സംഗീതം: എം ബി ശ്രീനിവാസൻ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: പി ലീല

വിശദവിവരങ്ങൾ: വേണു

Album: കണ്ണും കരളും

Explore this song