Malayalam lyrics
കൃഷ്ണാ....കൃഷ്ണാ.... വിരഹിണി രാധാ... രാധാ.... നിൻ ആരാധികയീ രാധിക (വിരഹിണി.....) കോലക്കുഴലിനെ തൊട്ടുതൊട്ടുണർത്തും കോമളാംഗുലികളാലെ.... (കോലക്കുഴലിനെ.....) പീനപയോധര ലാളനമേകിയ പരമാനന്ദം....എനിയ്ക്കജ്ഞാതം എനിയ്ക്കജ്ഞാതം... കൃഷ്ണാ...കൃഷ്ണാ....കൃഷ്ണാ.... കൃഷ്ണാ.... (വിരഹിണി.....) കാമശരങ്ങളാൽ മെയ്മുറിയുകിലും രാസകേളിയിലലിഞ്ഞു (കാമശരങ്ങളാൽ....) ഗോപികമാർ കാട്ടും നാണമുയർത്തിയ പരിഹാസം എനിയ്ക്കജ്ഞാതം എനിയ്ക്കജ്ഞാതം... കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ... കൃഷ്ണാ... വിരഹിണി രാധാ... രാധാ.... നിൻ ആരാധികയീ രാധിക നിൻ ആരാധികയീ രാധിക നിൻ ആരാധികയീ.... രാധിക
Song information
വർഷം: 1980
സംഗീതം: ജി ദേവരാജൻ
ഗാനരചന: കാവാലം നാരായണപ്പണിക്കർ
ഗായകർ: പി മാധുരി
രാഗം: മിശ്ര ശിവരഞ്ജിനി
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: കല്യാണി
Album: സ്വത്ത്
Explore this song
- Film / album: സ്വത്ത്
- Composer: ജി ദേവരാജൻ
- Lyricist: കാവാലം നാരായണപ്പണിക്കർ