Malayalam lyrics
കാദംബരീ പുഷ്പസദസ്സില്‍ കൌമാരം കൊരുത്തതാണീ മാല്യം കാമമാം കുരങ്ങിന്‍ മാറില്‍ വീണഴിഞ്ഞ നിര്‍മാല്യം ഞാന്‍ നിര്‍മാല്യം (കാദംബരീ...) എന്തിനിതു തെരുവില്‍നിന്നെടുത്തു? എന്നെ എന്തിനു നിന്‍ ചിറകുകള്‍ പൊതിഞ്ഞൂ? സ്വര്‍ഗ്ഗസോപാനത്തില്‍ നിന്നുനീ എന്തിനീ മഗ്ദലനയില്‍ വന്നൂ എന്റെയീ മഗ്ദലനയില്‍ വന്നൂ മൂടുക മൂടുക രോമഹര്‍ഷങ്ങളാല്‍ മൂടുകീ കൈനഖ വടുക്കള്‍ (കാദംബരീ....) എന്തിനിതില്‍ പനിനീര്‍ തളിച്ചൂ വീണ്ടും എന്തിനിതിന്നിതളുകള്‍ മുളച്ചൂ? പുഷ്പതൂണീരവും കൊണ്ടുനീ എന്തിനീ പുഷ്കരണിയില്‍ വന്നൂ കണ്ണുനീര്‍ പുഷ്കരണിയില്‍ വന്നൂ? ചൂടുക ചൂടുക വാരിയെടുത്തു നീ ചൂടുകീ പല്ലവ പുടങ്ങള്‍ (കാദംബരീ...)
Song information
വർഷം: 1973
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
രാഗം: ശിവരഞ്ജനി
അഭിനേതാക്കൾ: മധു, ഷീല
വിശദവിവരങ്ങൾ: കൃഷ്ണചന്ദ്ര
വിഡിയോ: ജയലക്ഷ്മി രവി
Album: ചുക്ക്
Explore this song
- Film / album: ചുക്ക്
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ