Malayalam lyrics

ജന്മജന്മാന്തര സുകൃതമടയാന്‍
നിമിഷമെങ്കിലും നീ തരൂ
കറുക നാമ്പിലെ നിമിഷമീ ഞാന്‍
ഗഗനം വളര്‍ത്തും മിന്തു ഞാന്‍
(ജന്മജന്മാന്തര)
നിന്നിലെ നിറമാം മഴവില്‍ക്കൊടിയെ
മറക്കരുതേ നീഹാരമേ (നിന്നിലെ)
നിന്നാത്മദാഹമെന്‍ ചിറകുകളല്ലോ
മാഞ്ഞു പോകിലും മറക്കുമോ
മറക്കുമോ മറക്കുമോ
(ജന്മജന്മാന്തര)
ഓര്‍മ്മകള്‍ തൂര്‍‍ന്നുലയും കന്നല്‍ മിഴിയില്‍
തിളങ്ങി രാഗാര്‍ദ്ര നീലിമ (ഓര്‍മ്മകള്‍ ‍)
ഹൃദയം ശാന്തിയില്‍ ഒഴുകട്ടെ
ഒരുമയില്‍ ഇരുമയും അലിയട്ടെ
അലിയട്ടെ അലിയട്ടെ
(ജന്മജന്മാന്തര)

Song information

വർഷം: 1980

സംഗീതം: ജി ദേവരാജൻ

ഗാനരചന: എം ഡി രാജേന്ദ്രൻ

ഗായകർ: ഹരിഹരൻ, പി മാധുരി

അഭിനേതാക്കൾ: ജയദേവൻ, സറീന വഹാബ്, മിസ്സിസ് ലാൽ

വിശദവിവരങ്ങൾ: അജയ്‌

വിഡിയോ: കല്യാണി

Album: സ്വത്ത്

Explore this song