Malayalam lyrics

യദുകുലമെവിടെ മുരളികയെവിടെ

ഘനശ്യാമവർണ്ണാ നിൻ മൃദുഹാസമെവിടെ...(2)

ഗോകുലമെവിടെ...കാളിന്ദിയെവിടെ...

രാഗവിലോലാ നിൻ പ്രിയ രാധയെവിടെ...

യദുകുലമെവിടെ മുരളികയെവിടെ

ഘനശ്യാമവർണ്ണാ നിൻ മൃദുഹാസമെവിടെ...

രതിസുഖസാരേ പാടിനിറഞ്ഞൊരീ

പാഴ്മുളം തണ്ടിന്റെ ഈണത്തിലോ....(2)

ഒരു നവ്യ ഭാവന ചിറകുകൾ നീർത്തിയ

നീലാംബരത്തിന്റെ ആഴത്തിലോ...

തിരയുകയാണിന്നും ഈ മോഹശലഭങ്ങൾ

ദ്വാപരയുഗസാന്ധ്യ മേഘങ്ങളായ്...

യദുകുലമെവിടെ മുരളികയെവിടെ

ഘനശ്യാമവർണ്ണാ നിൻ മൃദുഹാസമെവിടെ...

ഈ സർഗ്ഗശാഖികൾ പൂത്തുലഞ്ഞീടുവാൻ

ഈ മുഗ്ദ്ധസംഗീതം രാഗിലമാകുവാൻ...(2)

അണയുക ഗായകാ...ഹേ വനമാലീ

ഒരു പുനർജ്ജനിയുടെ ഗീതകമായ്...

തിരയുന്നു ഞാനിന്നും നീ കളിയാടിയ

വൃന്ദാവനത്തിലെ സാരംഗമായ്...

(യദുകുലമെവിടെ...)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: വിശ്വനാഥ്‌ വള്ളിക്കുന്നം

ഗായകര്‍: കെ ഗിരിജ വർമ്മ

രാഗം: ഹരികാംബോജി

ഹിന്ദുസ്ഥാനി രാഗം: ഖമാജ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song