Malayalam lyrics

തണുവിരലാൽ തല കോതി

മഴചാറ്റൽ വന്നു

ചുടു കരളിൽ കുളിർ തൂകി

മിഴിയാറ്റി നിന്നു

തുള്ളുന്നു തുള്ളികൾ വഴികളിൽ തെന്നുന്നു മിന്നുന്നു ശലഭമായ് (2)

എത്തുന്നൊരു തെക്കൻ കാറ്റിൻ ശീലും

ചുറ്റുന്നു തേങ്ങോലകളിൽ തെറ്റി

തനുതഴുകി കുളിരൊഴുകി വീണ്ടുമെത്തി വർഷകാലമേ (2)

വർഷകാലമേ...

വാനിന്റെ വാത്സല്യം മണികളായ് തത്തുന്നേ തളിരിടും ഇലകളിൽ (2)

ചൂടുന്നു മുത്തിൻ ചാരുത മൊത്തം

മാറുന്നേ നിറകതിരഴകായ്

തൊടികളിലും തുടി മുഴങ്ങി കറുകറുത്ത മേഘജാലമേ

മേഘജാലമേ... (തുള്ളുന്നു തുള്ളികൾ)

മണ്ണിന്റെ വെന്തുരുകും കനവുകളിൽ പൊന്തുന്നേ മദകരലഹരിയായ് (2)

ചൂടുള്ള മണ്ണിൻ വാസന ചുറ്റും

തേടുന്നേ ഉന്മാദിയായ് നിന്നേ

അതിമധുരം അധരസുഖം നീട്ടിനിന്ന സ്വർഗ്ഗജാലമേ

സ്വർഗ്ഗജാലമേ... (തുള്ളുന്നു തുള്ളികൾ)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: മഷി

ഗായകര്‍: സുദീപ് കുമാർ

വിശദവിവരങ്ങള്‍: സിദ്ധാർത്ഥ് രമേഷ്

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song