Malayalam lyrics
തൂലികത്തുമ്പിലീ നീലരജനിയിൽ ഞാനറിയാതവർ കണ്ടു മുട്ടി എന്റെ തൂലികത്തുമ്പിലെ നീലരജനിയിൽ ഞാനറിയാതവർ കണ്ടു മുട്ടി സുന്ദര സംഗീത മന്ദാകിനി അളകനന്ദയാം എൻ കാവ്യ കല്ലോലിനി (തൂലികത്തുമ്പിലീ...) ആനന്ദമൂർച്ഛയിൽ എൻ ഗാനമിന്നൊരു വാനവഗംഗാ പ്രവാഹമായി രാഗവും താളവും രണ്ടു തീരങ്ങളായ് വാനവും ഭൂമിയും പ്രേക്ഷകരായ് ഓരോ ഹൃദന്ത സ്പന്ദതാളത്തിൽ നിന്ന് സ്വാഗതഗാഥ ഞാനാലപിച്ചു എന്റെ (തൂലികത്തുമ്പിലീ...) പുഷ്പങ്ങളായെന്നിൽ പൂത്ത സ്വപ്നങളും നിഷ്ഫലമായ് വീണ മോഹങ്ങളും ചെന്നു പറിച്ചു ഞാൻ ചെന്നു പറിച്ചു ഞാൻ കണ്ണുനീർച്ചാലിനാൽ മാല കോർത്തു ഇന്നീ നിശീഥത്തിൽ എൻ പുല്ലുമാറ്റത്തിൽ വന്നു നീ എൻ മാല സ്വീകരിക്കൂ എന്റെ (തൂലികത്തുമ്പിലീ...)
Song information
സംഗീതം: കെ പി ബ്രഹ്മാനന്ദന്‍
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: കെ പി ബ്രഹ്മാനന്ദന്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
വിഡിയോ: ശ്രീജയ ദീപു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ പി ബ്രഹ്മാനന്ദന്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി ബ്രഹ്മാനന്ദന്‍
- Lyricist: പി ഭാസ്കരന്‍