Malayalam lyrics

കവിളത്തെ കണ്ണീർ കണ്ടു

മണിമുത്താണെന്നു കരുതി

വില പേശാനോടിവന്ന

വഴിയാത്രക്കാരാ വഴിയാത്രക്കാരാ

കദനത്തിന്‍ തേങ്ങല്‍ കേട്ടു

പുതുരാഗമെന്നു കരുതി

ശ്രുതി ചേര്‍ക്കാനോടിയെത്തിയ

വഴിയാത്രക്കാരാ വഴിയാത്രക്കാരാ

എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ

കണ്ണുകൾ നനയുകയാണോ

നിന്നുടെ സുന്ദര രാജധാനിയിൽ

എന്നെ വിളിക്കുകയാണോ നീ

എന്നെ വിളിക്കുകയാണോ

(കവിളത്തെ)

ഇനിയൊരു മധുരസ്വപ്നം തന്നുടെ

പനിനീർക്കടലിൽ മുങ്ങാം

കൽപ്പന തന്നുടെ ചിപ്പിയിൽ നിന്നൊരു

രത്നവുമായി പൊങ്ങാം ഞാൻ

രത്നവുമായി പൊങ്ങാം

(കവിളത്തെ)

Song information

വര്‍ഷം: 1967

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: എസ് ജാനകി

രാഗം: കേദാര്‍

അഭിനേതാക്കള്‍: സത്യന്‍, കെ ആർ വിജയ, സുകുമാരി, കോട്ടയം ശാന്ത

വിശദവിവരങ്ങള്‍: രവി

വിഡിയോ: ജയലക്ഷ്മി രവി

Album: അന്വേഷിച്ചു കണ്ടെത്തിയില്ല

Explore this song