Malayalam lyrics
ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു മാധവ മാസത്തില്‍ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിന്‍ മണം പോലെ ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ ഓമനേ നീയെന്റെ അരികില്‍ വന്നു ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ (2) തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍ തംബുരു ശ്രുതിമീട്ടി നീ വന്നൂ ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന വാസന്തചന്ദ്രലേഖ എന്ന പോലെ(2) മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ മാടിവിളിക്കാതെ നീ വന്നു ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
Song information
വര്‍ഷം: 1967
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: കെ ജെ യേശുദാസ്
രാഗം: യമുനാ കല്യാണി
ഹിന്ദുസ്ഥാനി രാഗം: യമൻ കല്യാൺ
അഭിനേതാക്കള്‍: സത്യന്‍, കെ ആർ വിജയ
വിശദവിവരങ്ങള്‍: musicollector
വിഡിയോ: ജയലക്ഷ്മി രവി
കരോക്കെ: മനു
Album: അന്വേഷിച്ചു കണ്ടെത്തിയില്ല
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: അന്വേഷിച്ചു കണ്ടെത്തിയില്ല
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരന്‍