Malayalam lyrics

പാവനനാം ആട്ടിടയാ പാതകാട്ടുക നാഥാ

പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ

പാവനനാം ആട്ടിടയാ പാതകാട്ടുക നാഥാ

പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ

ഇന്നു മുന്നിലിരിക്കുമീ അന്നം

നിന്റെ സമ്മാനമല്ലയോ

ഇന്നു മുന്നിലിരിക്കുമീ അന്നം

നിന്റെ സമ്മാനമല്ലയോ

ഇന്നു ഞങ്ങൾതൻ പാനപാത്രത്തിൽ

നിന്റെ കരുണ്യ ജീവനം

ഇന്നു ഞങ്ങൾതൻ പാനപാത്രത്തിൽ

നിന്റെ കരുണ്യ ജീവനം

പാവനനാം ആട്ടിടയാ പാതകാട്ടുക നാഥാ

പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ

തവക ദയതന്റെ ശീതള താഴ്‌വരകളിലെന്നുമേ

യഹോവ ഞങ്ങളെ നീ കിടത്തുന്നു

പ്രാണനിൽ കുളിരേകുന്നു

യഹോവ ഞങ്ങളെ നീ കിടത്തുന്നു

പ്രാണനിൽ കുളിരേകുന്നു

പാവനനാം ആട്ടിടയാ പാതകാട്ടുക നാഥാ

പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ

Song information

വര്‍ഷം: 1967

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: എസ് ജാനകി, ബി വസന്ത

അഭിനേതാക്കള്‍: കെ ആർ വിജയ, വിജയ നിർമ്മല

വിശദവിവരങ്ങള്‍: സൂസി

വിഡിയോ: കല്യാണി

Album: അന്വേഷിച്ചു കണ്ടെത്തിയില്ല

Explore this song