Malayalam lyrics
താമരക്കുമ്പിളല്ലോ മമഹൃദയം ഇതില്‍ താതാ നീ സംഗീത മധുപകരൂ എങ്ങനെയെടുക്കും ഞാന്‍ എങ്ങനെയൊഴുക്കും ഞാന്‍ എങ്ങനെ നിന്നാജ്ഞ നിറവേറ്റും? ദേവാ...ദേവാ...ദേവാ.... (താമര...) കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത കാകളി നിറച്ചവന്‍ നീയല്ലോ നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍ ഉദ്യാനപാലകന്‍ നീയല്ലോ ദേവാ....ദേവാ....ദേവാ... (താമര...) താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍ പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ പൂജയ്ക്കു നീയെന്നേ കൈക്കൊള്ളുമോ? ദേവാ...ദേവാ.. ദേവാ... (താമര..)
Song information
വര്‍ഷം: 1967
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: എസ് ജാനകി
രാഗം: ബീംപ്ലാസ്
ഹിന്ദുസ്ഥാനി രാഗം: ഭീംപലാസി
വിശദവിവരങ്ങള്‍: രാജഗോപാല്‍
വിഡിയോ: ജയലക്ഷ്മി രവി
കരോക്കെ: മനു
Album: അന്വേഷിച്ചു കണ്ടെത്തിയില്ല
Explore this song
- Singer: എസ് ജാനകി
- Film / album: അന്വേഷിച്ചു കണ്ടെത്തിയില്ല
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരന്‍