Malayalam lyrics
murivaalan kurangachan മുറിവാലൻ കുരങ്ങച്ചൻ വിറവാലൻ പൂച്ചയുമായി മഴ വന്ന മാസത്തിങ്കൽ മല വാഴക്കൃഷി ചെയ്തു മലവാഴകൾ വളർന്നപ്പോൾ കുലയെല്ലാം വിളഞ്ഞപ്പോൾ തലയെല്ലാം തനിക്കെന്നു കുരങ്ങച്ചനുരചെയ്തു (മുറിവാലൻ കുരങ്ങച്ചൻ) മാർജ്ജാരൻ സമ്മതിച്ചു കുലകൾ കുരങ്ങനു കിട്ടി മലവാഴ തടയും ചവറും പൂച്ചയ്ക്കും കിട്ടി.. ഇനിയത്തെ വിളവിന്റെ തലയെല്ലാം തനിക്ക് വേണം പിടിവാശി പിടിച്ചല്ലോ മരമണ്ടൻ പൂച്ച (മുറിവാലൻ കുരങ്ങച്ചൻ) കുരങ്ങച്ചനതു കെട്ടു കുഴി കുത്തി ചേന വച്ചു ചെറു ചേന വലുതായി വിള കൊയ്യാറായല്ലോ തലയെല്ലാം പൂച്ചയെടുത്തു മുറിവാലനു ചേനകൾ കിട്ടി അറിവില്ലാ തൊഴിൽ ചെയ്താൽ നഷ്ടം വരുമാർക്കും (മുറിവാലൻ കുരങ്ങച്ചൻ)
Song information
വര്‍ഷം: 1967
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: എസ് ജാനകി
അഭിനേതാക്കള്‍: കെ ആർ വിജയ
വിശദവിവരങ്ങള്‍: ദേവിപിള്ള
വിഡിയോ: ജയലക്ഷ്മി രവി
Album: അന്വേഷിച്ചു കണ്ടെത്തിയില്ല
Explore this song
- Singer: എസ് ജാനകി
- Film / album: അന്വേഷിച്ചു കണ്ടെത്തിയില്ല
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരന്‍