Malayalam lyrics

തുഞ്ചന്റെ നെഞ്ചിലെ കാഞ്ഞിരച്ചില്ലയിൽ

തഞ്ചത്തിൽ പാടിയ കിളിമകളേ

രാമായണം കഥ ചൊല്ലിയ നേരം

ആടിയതീ മണിമലയാളം

കുളിർ ചൂടിയതീ മണിമലയാളം

(തുഞ്ചന്റെ നെഞ്ചിലെ...)

മായാമാനിനെ മോഹിച്ച മിഴികളിൽ ഊറിത്തുളുമ്പിയ കൗതുകവും

ശിംശപാ പാദപ ചോട്ടിലെ കണ്ണീരും മലയാളമേ നീ ആയി (2)

അന്നെൻ പ്രിയഭാഷേ നീ ധന്യയായി നീ ധന്യയായി

(തുഞ്ചന്റെ നെഞ്ചിലെ...)

ത്രേതാപൂരുഷ പാദങ്ങൾ തൊട്ടപ്പോൾ

കോരിത്തരിച്ചൊരാ പെൺ ശിലയായ് (2)

ആദരാൽ തുഞ്ചന്റെ തൂലികത്തുമ്പതിൽ

മലയാളമേ നീ ആടി

അന്നെൻ കവിഭാഷേ നീ ധന്യയായി നീ ധന്യയായി

(തുഞ്ചന്റെ നെഞ്ചിലെ...)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള

ഗായകര്‍: എൽ ശിവദർശന

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: നിത്യാനന്ദ

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song