Malayalam lyrics

വൃന്ദാവനസഞ്ചാരീ വനമാലീ

വനമാലീ....

വന്നാലും നീ എൻ മാനസത്തിൽ

ഒരു സ്വപ്നമായ്...മധുര സ്വപ്നമായ്

ഒരു ഗാനമായ്...മുരളീ ഗാനമായ്

വൃന്ദാവനസഞ്ചാരീ വനമാലീ

വനമാലീ....

രാധയ്ക്കു നിർ‌വൃതി നീ...കണ്ണാ..

ആരാധകർക്കാനന്ദം നീ....(2)

ആരറിയുന്നു നിൻ മായാജാലങ്ങൾ

ആരറിയുന്നു നിന്നെ...(2)

നീ എന്നിലലിയുന്ന നിമിഷം

ഞാൻ നിന്നിലലിയുന്ന നിമിഷം

നൽകുവാനില്ലൊന്നും നേരുവാനില്ലൊന്നും

വനമാലീ....വനമാലീ...

വൃന്ദാവനസഞ്ചാരീ വനമാലീ

വനമാലീ....

യമുനതൻ രോമാഞ്ചമേ...കണ്ണാ...

മരുവുകയെന്നും നീ ഈ മനസ്സിൽ...(2)

ആനന്ദഗീതമായ് അനവദ്യഗീതമായ്

അനശ്വര സംഗീതമായ്....(2)

ഞാൻ നിന്നിലലിയുന്ന നിമിഷം

നീ എന്നിലലിയുന്ന നിമിഷം

നൽകുവാനില്ലൊന്നും നേരുവാനില്ലൊന്നും

വനമാലീ....വനമാലീ...

(വൃന്ദാവനസഞ്ചാരീ....)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: മള്ളൂർ രാമകൃഷ്ണൻ

ഗായകര്‍: വിൻസെന്റ് ഗോമസ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song