Malayalam lyrics

ആ....ആ....ആ...ആ...ആ....

വർണ്ണമയിൽപ്പീലി കതിരുകൾ ചൂടിയ

തിരുമുടി കണികാണാൻ മോഹം...കണ്ണാ...

തിരുമുടി കണികാണാൻ മോഹം...

ഗോപികമാർ തിരുമാറിൽ ചാർത്തിയ

ഹരിചന്ദനക്കുറി കാണാൻ മോഹം...

വർണ്ണമയിൽപ്പീലി കതിരുകൾ ചൂടിയ

തിരുമുടി കണികാണാൻ മോഹം...

നറുവെണ്ണ കവർന്നു് ഓടിയ പാദങ്ങൾ

തൊട്ടു വണങ്ങുവാൻ മോഹം...(2)

നിന്റെ കളരവമൊഴുകും മുരളികയിലൊരു

ഗീതകം പാടാൻ എനിക്കു മോഹം...

ഗീതകം പാടാൻ എനിക്കു മോഹം.....

വർണ്ണമയിൽപ്പീലി കതിരുകൾ ചൂടിയ

തിരുമുടി കണികാണാൻ മോഹം...

നിൻ രൂപം എത്രകണ്ടു് കൈ തൊഴുതാലും

കൊതി തീരുകില്ലെന്റെ മുകിൽവർണ്ണാ...(2)

നിൻ ഗാനം എത്രകേട്ടാലും ഉള്ളിലെ

മോഹം തീരില്ലെന്റെ കണ്ണാ...

മോഹം തീരില്ലെന്റെ കണ്ണാ.....

(വർണ്ണമയിൽപ്പീലി....)

Song information

സംഗീതം: മുരളി സിതാര

ഗാനരചന: കെ ജയകുമാര്‍

ഗായകര്‍: ആലീസ് മാത്യു

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song