Malayalam lyrics
ചായമേകിയോ സ്വർണ്ണമേഘമേ സാക്ഷിയാകയോ പാരിടങ്ങളേ പേരിടാ ദ്വീപുപോൽ നിന്നൊരെൻ ഉൾത്തടം എതു സഞ്ചാരിയാലിതാ കാൽപ്പതിഞ്ഞാർദ്രമാകവേ ഹേ വർണ്ണജാലം ഹേമന്തകാലം മൗനഭംഗി പോലും ലോലമെന്തു ലോലം ഹേ വർണ്ണജാലം ഹേമന്തകാലം മൗനഭംഗി പോലും ലോലമെന്തു ലോലം ദേവതാരുവിൽ പൂക്കൾ ഓർമ്മവീഥിയിൽ കുഞ്ഞു പ്രാവുകൾ കോടതൻ കമ്പളം ചുടുമീ ശാഖികൾ ശാന്തമായ് തന്നിടം തേടിടും ചോലകൾ പ്രാണനാളവേ കാനലാകവേ നീയടുത്തു നിൽക്കേ ഉള്ളിൽ നൂറു മഞ്ഞുതുള്ളികൾ ചായമേകിയോ ചായമേകിയോ സ്വർണ്ണമേഘമേ സ്വർണ്ണമേഘമേ സാക്ഷിയാകയോ സാക്ഷിയാകയോ പാരിടങ്ങളേ പേരിടാ ദ്വീപുപോൽ നിന്നൊരെൻ ഉൾത്തടം എതു സഞ്ചാരിയാലിതാ കാൽപ്പതിഞ്ഞാർദ്രമാകവേ ഹേ വർണ്ണജാലം ഹേമന്തകാലം മൗനഭംഗി പോലും ലോലമെന്തു ലോലം ഹേ വർണ്ണജാലം ഹേമന്തകാലം കണ്ണിൽ നമ്മൾ ചൂടി വിണ്ണിൻ ഇന്ദ്രനീലം പാടി ബാക്കി വച്ച പാട്ടിതോ പാതി കണ്ണടച്ച പോക്കിതോ പാതി പങ്കുവെച്ച നോക്കിലോ പാടെ ഞാൻ മറന്ന രാഗമോ
Song video
Song details
Music: വിഷ്ണു വിജയ്
Film/album: ബെത്ലഹേം കുടുംബ യൂണിറ്റ്
- Singer: കെ എസ് ഹരിശങ്കർ പൂർണ്ണിമ കണ്ണൻ
- Film / album: ബെത്ലഹേം കുടുംബ യൂണിറ്റ്
- Composer: വിഷ്ണു വിജയ്
- Lyricist: വിനായക് ശശികുമാർ